പള്ളുരുത്തി: ചെല്ലാനത്ത് കടൽഭിത്തിക്കായി ജനകീയവേദി നടത്തുന്ന റിലേ നിരാഹാര സമരം പത്ത് മാസം പിന്നിട്ടു. ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇന്നലെ നിരവധി പേർ വീടുകളിലും സമരം നടത്തി. ആന്റണി കാക്കരിയിൽ സമരം ഉദ്ഘാടനം ചെയ്തു. തകർന്ന കടൽഭിത്തിക്ക് മുകളിൽ കയറി നിന്നാണ് സമരം സംഘടിപ്പിച്ചത്. വാച്ചാക്കൽ, ബസാർ, കമ്പനി പടി, ഗൊണ്ടുപറമ്പ്, ഗണപതിക്കാട്, മാലാഖപടി തുടങ്ങിയ സ്ഥലങ്ങളിലാണ് സമരം നടത്തിയത്.സാബു പള്ളിപറമ്പിൽ, മറിയാമ്മ ജോർജ്, ക്ലീറ്റസ് പുന്നക്കൽ, വി.ടി.ആന്റണി, ഷൈലാ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.