കൊച്ചി: പുതിയ പാരിസ്ഥിതിക ആഘാത വിലയിരുത്തലും പശ്ചിമഘട്ടവും എന്ന വിഷയത്തിൽ 25ന് ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് വാച്ച് വെബിനാർ നടത്തും. വൈകിട്ട് ഏഴു മുതൽ ഒമ്പതു വരെ നടത്തുന്ന വെബിനാർ മുൻ എം.പി. ചാൾസ് ഡയസ് ഉദ്ഘാടനം ചെയ്യും. ഡോ.ജി.ഡി. മാർട്ടിൻ, സി.ആർ. നീലകണ്ഠൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രസിഡന്റ് ഫെലിക്‌സ് ജെ.പുല്ലൂടൻ മോഡറേറ്ററായിരിക്കും.