കൊച്ചി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയുള്ള ദേശീയ സമരത്തിന്റെ ഭാഗമായി വീട്ടുമുറ്റങ്ങളിലും പാർട്ടി ഓഫീസുകളിലും യൂണിയൻ ഓഫീസുകളിലും സത്യഗ്രഹസമരം നടത്തി. ഇന്നലെ വൈകിട്ട് നാലുമുതൽ നാലര വരെ കൊടികളും പ്ലക്കാർഡുകളുമായി കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സത്യഗ്രഹം.
സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.രാജീവ് കളമശേരിയിലെ വീട്ടിൽ മക്കളായ ഹൃദ്യക്കും ഹരിതയ്ക്കുമൊപ്പം സത്യഗ്രഹമിരുന്നു. ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും സംസ്ഥാന കമ്മിറ്റി അംഗം സി.എം.ദിനേശ്മണിയും പാർട്ടി ജില്ലാ കേന്ദ്രമായ ലെനിൻ സെന്ററിനു മുന്നിൽ സത്യഗ്രഹമിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴയിലെ വീട്ടിലും കെ. ചന്ദ്രൻപിള്ള കളമശേരി ഏരിയ കമ്മിറ്റി ഓഫീസിലും സമരത്തിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ.ജെ. ജേക്കബ്, കെ.എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവർ എറണാകുളം ഏരിയ കമ്മിറ്റി ഓഫീസിലും സി. കെ. മണിശങ്കർ വൈറ്റില ഏരിയ കമ്മിറ്റി ഓഫീസിലും പി .ആർ. മുരളീധരൻ മൂവാറ്റുപുഴയിലെ വീട്ടിലും പി.എം.ഇസ്മയിൽ മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസിലും ടി.കെ.മോഹനൻ തോട്ടക്കാട്ടുകരയിലെ വീട്ടിലും എം.പി. പത്രോസ് പുളിയനത്ത് വീട്ടിലും എം.സി.സുരേന്ദ്രൻ തൃപ്പൂണിത്തുറയിലെ വീട്ടിലും എൻ.സി. മോഹനൻ പെരുമ്പാവൂർ ഏരിയ കമ്മിറ്റി ഓഫീസിലും ജോൺ ഫെർണാണ്ടസ് പള്ളുരുത്തി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലും സത്യഗ്രഹത്തിൽ പങ്കെടുത്തു.