piper
കൊച്ചിധനുഷ്‌കോടി ദേശീയപാതയിലെ വടയമ്പാടിയിൽ ജലസേചന വകുപ്പിന്റെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

കോലഞ്ചേരി: ദേശീയ പാതയിൽ വീണ്ടും പൈപ്പ് പൊട്ടി. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വടയമ്പാടി ആനക്കോട് വളവിലാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് പൈപ്പ് പൊട്ടിയത്. ജലസേചന വകുപ്പിന്റെ ചൂണ്ടി സ്​റ്റേഷനിൽ നിന്നുള്ള പൈപ്പാണ് പൊട്ടിയത്. വൻ ശബ്ദത്തോടെ പൈപ്പ് പൊട്ടി റോഡിന്റെ നടുവിൽ വെള്ളം കുത്തിയൊഴുകിയതോടെ വൻ ഗർത്തവും രൂപപ്പെട്ടു. ഇതോടെ ഇത് വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. കാലപ്പഴക്കം മൂലം ചൂണ്ടി കുടിവെള്ള പദ്ധതിയിൽ നിന്നും ദേശീയ പാതക്കടിയിലൂടെയുള്ള പൈപ്പുകൾ പൊട്ടുന്നത് നിത്യ സംഭവമായിട്ടുണ്ട്. ദേശീയ പാതയിൽ ഇതുമൂലം അപകടങ്ങളും പതിവായിട്ടുണ്ട്.