ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി മരക്കടവിലെ അറവുശാലയിലെ ആക്രി സാധനങ്ങൾക്ക് തീപിടിച്ച് ഓരാൾക്ക് പൊള്ളലേറ്റു. സമീപത്ത് കിടന്ന് ഉറങ്ങുകയായിരുന്നു ആൾക്കാണ് പരിക്കേറ്റത്. ഇയാളെ പിന്നീട് ഫയർഫോഴ് എത്തി കരിവേലിപ്പടി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം തീപിടിത്തത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ, ടെമ്പോവാൻ എന്നിവ ഭാഗികമായി കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മട്ടാഞ്ചേരിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പ്രേമരാജന്റെ നേതൃത്വത്തിൽ എത്തിയ സംഘം തീ അണച്ചു. മട്ടാഞ്ചേരി അസി.കമ്മീഷ്ണർ ജി.ഡി.വിജയകുമാർ നഗരസഭാംഗം സുനിതാ അഷറഫും സ്ഥലത്തെത്തി.തീസമീപത്തേക്ക് ആളിപടരാത്തതും റോഡിൽ ആരും ഇല്ലാതിരുന്നതും ദുരന്തം ഒഴിവായി.