thoppil-abu
മുൻ പഞ്ചായത്തംഗം കെ.എ. ജോയിയെ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം കെ.എ. ജോയിയും സഹപ്രവർത്തകരും സി.പി.എം വിട്ട് വീണ്ടും കോൺഗ്രസിൽ ചേർന്നു. നേരത്തെ കെ. കരുണാകരന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഡി.ഐ.സിയിൽ നിന്നും സി.പി.എമ്മിൽ എത്തിയവരാണ് തിരികെ പോയത്.

ചുണങ്ങംവേലിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തോപ്പിൽ അബു കെ.എ. ജോയിക്കും സന്തോഷ് ആന്റണിക്കും കോൺഗ്രസ് മെമ്പർഷിപ്പ് നൽകി. ഇരുവരും നേരത്തെ സി.പി.എം അംഗങ്ങളായിരുന്നു. ഡി.ഐ.സി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് കെ.എ. ജോയിയുടെ നേതൃത്വത്തിലുള്ളവർ സി.പി.എമ്മുമായി അടുത്തത്. പിന്നീട് ഡി.ഐ.സി പിരിച്ചുവിട്ടപ്പോൾ ജോയിയുടെ നേതൃത്വത്തിലുള്ളവർ സി.പി.എമ്മിൽ തുടരുകയായിരുന്നു. സി.പി.എം തുടർച്ചയായി ജനവിരുദ്ധ നടപടികൾ തുടരുന്നതിനാലാണ് കോൺഗ്രസിലേക്ക് തിരികെ പോകാൻ തീരുമാനിച്ചതെന്ന് കെ.എ. ജോയി പറഞ്ഞു.

യോഗത്തിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഫെനിൽ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്റ് പി.എ. മുജീബ് സംസാരിച്ചു.