കൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബ്യൂട്ടി പാർലറുകൾ ഞായറാഴ്ചകളിൽ തുറന്നുപ്രവർത്തിക്കുമെന്ന് ആൾ കേരള ബ്യൂട്ടി പാർലർ തൊഴിലാളി അസോസിയേഷൻ അറിയിച്ചു. രണ്ടു മാസത്തോളം അടച്ചിടേണ്ടവന്ന ബ്യൂട്ടി പാർലറുകളെ സഹായിക്കാൻ പതിനായിരം രൂപ സഹായം നൽകണമെന്ന് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് സി.ടി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.