കൊച്ചി: അഴിമതി ആരോപണങ്ങൾ നേരിടുന്ന പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഏജൻസിയുടെ അന്വേഷണപരിധിയിൽ വന്നിട്ടില്ല. പിണറായി സർക്കാരിനെതിരായ അന്വേഷണം സംസ്ഥാനത്തിന് അപമാനമാണെന്നും യോഗം ആരോപിച്ചു. സർക്കാരിന്റെ അഴിമതികൾ വെളിച്ചത്തു കൊണ്ടുവരുവാൻ പരിശ്രമിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ജില്ലാ കമ്മിറ്റി പ്രമേയത്തിൽ അഭിനന്ദിച്ചു.
വെബിനാറിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ വി.പി. ജോർജ്, പി.ടി. പോൾ, എം.എം. രാജു, എം.എം. അലിയാർ, സാജു തോമസ്, ജില്ലാ ഭാരവാഹികളായ ടി.കെ. രമേശൻ, ഷൈജു കേളന്തറ, സൈമൺ ഇടപ്പള്ളി, പി.എം. ഏലിയാസ്, എലിയാസ് കാരിപ്ര, എം.ജെ. മാർട്ടിൻതുടങ്ങിയവർ സംസാരിച്ചു.