കൊച്ചി: ചിലവന്നൂരിലെ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ഗിരിനഗർ സൊസൈറ്റിക്ക് വഴി നിർമ്മിച്ചതു സംബന്ധിച്ച് പി.ടി. തോമസ് എം.എൽ.എക്കെതിരായ വിജിലൻസ് അന്വേഷണത്തെ ബി.ഡി.ജെ.എസ് കടവന്ത്ര ഏരിയാ കമ്മിറ്റി സ്വാഗതം ചെയ്തു.

അന്വേഷണത്തിൽ ആശങ്കയുമുണ്ടെന്ന് തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ പറഞ്ഞു. പദ്ധതി നടപ്പാക്കാൻ പി.ടി. തോമസിനൊപ്പം സി.പി.എം കടവന്ത്ര ലോക്കൽ കമ്മിറ്റിയും പ്രവർത്തിച്ചു. ഭരണകക്ഷിയുടെ സ്വാധീനംമൂലം അന്വേഷണം നേരായ വഴിക്കു നടക്കുമോയെന്ന് ആശങ്കയുണ്ട്. പദ്ധതിയിലെ അഴിമതിയും കൈയേറ്റവും ആദ്യം ഉന്നയിച്ചത് ബി.ഡി.ജെ.എസാണെന്ന് അദ്ദേഹം പറഞ്ഞു.