ഒൗട്ട്ലെറ്റുകളുടെ എണ്ണവും പ്രവർത്തനസമയവും കുറയ്ക്കണം, ഒരാൾക്കു ഒരുദിവസം നൽകുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കണം എന്നിവയായിരുന്നു ഹർജിക്കാരുടെ മറ്റ് ആവശ്യങ്ങൾ.
സാമ്പത്തിക, സാമൂഹ്യനയങ്ങൾ എന്താണെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും നയങ്ങൾ ഭരണഘടനയ്ക്കോ പൊതുജനതാത്പര്യങ്ങൾക്കോ വിരുദ്ധമാണെങ്കിലേ ഇടപെടാനാവൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൂടുതൽ ഒൗട്ട്ലെറ്റുകൾ തുറന്നതുകൊണ്ടുമാത്രം സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശം ലംഘിച്ചെന്ന് പറയാൻ കഴിയില്ല.
നയം മാറ്റാനും പരിഷ്‌കരിക്കാനും പുതുക്കാനും സർക്കാരിന് അധികാരമുണ്ട്.
മുൻപ്
29 ബാറുകൾ മാത്രമാണ് യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലം ഉണ്ടായിരുന്നത്.
2009ൽ മദ്യലൈസൻസുള്ള ക്ളബുകൾ 19.
ഇപ്പോൾ
600 ബാറുകൾ
300 റീട്ടെയിൽ ഒൗട്ട്ലെറ്റുകൾ
357 ബിയർ ആൻഡ് വൈൻ പാർലറുകൾ
41 ക്ളബുകൾക്ക് മദ്യം വിൽക്കാൻ ലൈസൻസ് നൽകി.