കൊച്ചി: കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട ബിസിനസ് സംരംഭകർക്കായി കേരള സ്റ്റാർട്ടപ്പ് മിഷനും വാധ്വാനി ഫൗണ്ടേഷനും ചേർന്ന് സഹായത എന്ന പേരിൽ പ്രത്യേക പരിപാടി നടത്തുന്നു. ഇന്നുച്ചയ്ക്ക് 2.30 മുതൽ 4 വരെയാണ് പരിപാടിയുടെ വെർച്വൽ ലോഞ്ച്.

പ്രതിസന്ധിയിൽനിന്ന് കരകയറാൻ വിദഗ്ദ്ധർ നൽകുന്ന സൗജന്യ ബിസിനസ് ഉപദേശങ്ങൾ, പുതിയ സാദ്ധ്യതകൾ എന്നിവ സംരംഭകരുമായി പങ്കുവയ്ക്കും. സഹായത പദ്ധതിവഴി രാജ്യത്ത് ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തൽ, മൂലധനത്തിൽ കുറവ് വരുത്തൽ, സ്ഥിരചെലവുകൾ കുറയ്ക്കുന്നതിനുള്ള വഴികൾ തുടങ്ങിയവ പരിപാടിയിലൂടെ സംരംഭകർക്ക് ലഭിക്കും.

സ്ട്രാറ്റജിക് ഗാരേജ് സഹസ്ഥാപകൻ ശേഖർ ദൊരൈസ്വാമി, കണക്ടപ്പ് സ്ഥാപകയും സി.ഇ.ഒയുമായ വീണകുമാർ, ബ്രിഡ്‌ജ് സർവീസസ് സി.എഫ്.ഒ രമേഷ് ജയരാമൻ, വാധ്വാനി അഡ്വാന്റേജ് ദക്ഷിണേന്ത്യ മേധാവി രാഹുൽ സവൂർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ : http://bit.iy/SahayataProgram