ആലുവ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് വില്പന നടത്തുന്നതിനായി ആലുവയിൽ വിവപണന കേന്ദ്രം ഇന്നാരംഭിക്കും. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആലുവ ബ്ലോക്കിന്റെ കീഴിൽ എല്ലാ ചൊവ്വാഴ്ചകളിലും പറവൂർ കവലയിലാണ് ജീവനി സഞ്ജീവനി എന്ന പേരിൽ കർഷകരുടെ വിപണന കേന്ദ്രം ആരംഭിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷം 1.30നു മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്യും. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് ആദ്യവില്പന നിർവഹിക്കും. ആലുവ ബ്ലോക്കിലെ കർഷകരുടെ ഉത്പന്നങ്ങളാണ് വിപണിയിലേക്ക് എത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുകളുമായി ബന്ധപ്പെടണം.