ആലുവ: ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് ആരംഭിച്ച ഓണച്ചന്ത പ്രസിഡന്റ് പി.എം. സഹീർ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം പി.ആർ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. എം.എം. അബ്ബാസ്, ബാങ്ക് സെക്രട്ടറി എ.എച്ച് അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു. കേരള സർക്കാരിന്റെ സബ്ബ് സിഡിയോടെ 16 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റാണ് വിപണിക്കായി തയ്യാറാക്കിയിട്ടുള്ളത്. പുളിഞ്ചോട്ടിലെ പഴയ ഹെഡ് ഓഫീസ് കെട്ടിടത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം.