മൂവാറ്റുപുഴ: സംസ്ഥാന ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളിലെ ലൈബ്രേറിയന്മാർക്ക് ഓണം ഫെസ്റ്റിവൽസ് അലവൻസായി 1750 രൂപ നൽകുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള 57 ലൈബ്രറേയന്മാർക്ക് ഓണം ഫെസ്റ്റിവൽ അലവൻസ് ലഭിക്കും. ഫെസ്റ്റിവൽ അലവൻസിന്റെ വിതരണോദ്ഘാടനം നാളെ(ബുധൻ) രാവിലെ 11 ന് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജോഷി സ്കറിയ നിർവഹിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് വിതരണം. ലൈബ്രറി സെക്രട്ടറിമാർ രസീത് ഹാജരാക്കി ചെക്ക് കൈപ്പറ്റണമെന്ന് താലൂക്ക് സെക്രട്ടറി സി.കെ ഉണ്ണി അറിയിച്ചു.