ആലുവ: ചൂർണിക്കര അടയാളത്തിന്റെ നേതൃത്വത്തിൽ ചൂർണിക്കര ഏഴാംവാർഡിൽ കട്ടേപ്പാടത്തിന് സമീപം മാരിയിൽ പൈപ്പ്ലൈൻ റോഡിൽ ആരംഭിച്ച ചൂർണിക്കര ഫിഷ്ക്ലബ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. അടയാളം പ്രസിഡന്റ് ടി.എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു. അശോകപുരം വെസ്റ്റ് റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ ആദ്യ വില്പന നടത്തി. ടീൻ ഇന്ത്യ ജില്ലാ കോ ഓർഡിനേറ്റർ കെ.കെ. ജലീൽ സംസാരിച്ചു. രജിസ്‌ട്രേഷനും തുടങ്ങി.