പള്ളുരുത്തി: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകി. പി. രാജീവ് സിനിമാതാരം സാജൻ പള്ളുരുത്തിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ടി.കെ. വൽസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്മോൻ ചെറിയാൻ, കെ. സുരേഷ്, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ബാങ്ക് അതിർത്തിയിലെ ഇരുപതിനായിരം പേർക്കാണ് 15 ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് 29 വരെ നൽകുന്നത്.