ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് കാഷ് അവാർഡും മൊമെന്റോയും നൽകി ബാങ്ക് പ്രസിഡന്റ് വി.എം.ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എച്ച്.സാബു, ഡയറക്ടർമാരായ ഇ. ബാലകൃഷ്ണപിള്ള, കെ.ജെ. സെബാസ്റ്റ്യൻ, കെ.എം. കരിം, പി.എ. ശിവശങ്കരൻ, പി.എ. ഉത്തമൻ, അനിൽ എസ്.എഫ്, അബ്ദുൾ ഹമീദ് എന്നിവർ സംസാരിച്ചു.