thuruthipuram-sndp-news-p
തുരുത്തിപ്പുറം എസ്.എൻ.ഡി.പി ശാഖയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന സഹായ വിതരണം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ സമ്മാനിക്കുന്നു.

പറവൂർ: തുരുത്തിപ്പുറം എസ്.എൻ.ഡി.പി ശാഖയിൽ സ്കൂൾ മുതൽ പ്ളസ് ടു വരെയുള്ള ക്ളാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന സഹായം വിതരണം ചെയ്തു. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.പി. സലിം, വൈസ് പ്രസിഡന്റ് കെ.എൻ. പ്രദീപ്, സെക്രട്ടറി പി.കെ. രവി, യൂണിയൻ കമ്മിറ്റിയംഗം ടി.എസ്. ചന്തു തുടങ്ങിയവർ സംസാരിച്ചു. പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ച ഹൃദ്യ ബിജുവിനും അനുഷ ചന്ദ്രബോസിനും വാഴെപറമ്പിൽ വി.കെ. സുരേന്ദ്രനും ഗീത സുരേന്ദ്രനും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജ്യോതിഷ് കുമാറിന് വിലാസിനി സുബ്രഹ്മണ്യന്റെ സ്മരണാർത്ഥം മകൻ ടി.എസ്. ചന്തുവും ഉന്നത വിജയം നേടിയ വിസ്മയ ബാലന് സരോജിനി ശിവരാമന്റെ സ്മരണാർത്ഥം മകൻ കെ.എസ്. അജിത്ത കുമാറുമാണ് വിദ്യാഭ്യാസ പ്രോത്സാഹന സഹായങ്ങൾ നൽകിയത്.