pratheshettacharanam
കുന്നത്തുനാട് യൂണിയനിലെ നോർത്ത്കിടങ്ങൂർ എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികാചരണം തന്ത്രി ബിനു ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കുന്നു

കുറുപ്പംപടി: കുന്നത്തുനാട് യൂണിയനിലെ നോർത്ത്കിടങ്ങൂർ എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികാചരണം നടത്തി. തന്ത്രി ബിനു ശാന്തിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി എന്നീ ചടങ്ങുകൾ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന പരിപാടികൾക്ക് ശാഖാ അഡ്മിനിസ്‌ട്രേറ്റർ അഭിജിത്ത് ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി.