കുറുപ്പംപടി: ബിഎസ്.സി കമ്പ്യൂട്ടർ സയൻസിൽ രണ്ടാം റാങ്ക് നേടിയ കിളി കുളം ശാഖയിലെ ആതിര സത്യൻ, ബിഎസ്.സി കെമിസ്ട്രിയിൽ നാലാം റാങ്ക് നേടിയ അക്ഷയ് സുകുമാരൻ എന്നിവരെ യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ അനുമോദിച്ചു. യൂണിയൻ കൺവീനർ സജിത് നാരായണൻ, അഭിജിത്ത് ഉണ്ണികൃഷ്ണൻ, ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ, സെക്രട്ടറി സജീവ്, ശാഖാ വൈസ് പ്രസിഡന്റ് ബാബു, അനിൽ, മനോജ് എന്നിവർ സംസാരിച്ചു.