പറവൂർ: പറവൂർ താലൂക്കിലെ വനിതാ കൂട്ടായ്മകൾക്ക് ഭൂമി ഈടില്ലാതെ പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജെ.എൽ.ജി ലോൺ നൽകുന്നതിന്റെ ഭാഗമായി പറവൂർ നഗരസഭയിലെ ആദ്യ ഗ്രൂപ്പ് രൂപീകരിച്ചു. നഗരസഭ ചെയർമാൻ പ്രദീപ്‌ തോപ്പിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ടി.എ. നവാസ്, പി.പി. ജോയ്, ബാങ്ക് സെക്രട്ടറി എ.കെ. മണി, കൺവീനർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.