പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നീതി മെഡിക്കൽ ലാബ് ബാങ്ക് പ്രസിഡന്റ് റ്റി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ലാലു, ഭരണ സമിതി അംഗങ്ങളായ കെ.ഡി. ഷാജി, പി.ബി. ഉണ്ണികൃഷ്ണൻ (റിട്ട. ജോയിന്റ് രജിസ്ട്രാർ), ഗൗരി ശങ്കർ, കെ.എ. മനോഹരൻ, വനജ തമ്പി, ജോളി സാബു, റ്റി.പി. ഷിബു, സെക്രട്ടറി റ്റി.എസ്. അഞ്ജു എന്നിവർ പങ്കെടുത്തു. പ്രവർത്തന ആരംഭത്തോടു അനുബന്ധിച്ച് സെ്ര്രപംബർ 15 വരെ പ്രത്യേക പാക്കേജ് ഉണ്ടായിരിക്കും.