kit
കീഴില്ലം സഹകരണ ബാങ്ക് നൽകുന്ന ഓണകിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഓണക്കാലത്തു കൊവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാങ്ക് അംഗങ്ങൾക്ക് കീഴില്ലം സഹകരണ ബാങ്ക് നൽകുന്ന ഓണ കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അത്തം മുതൽ ബാങ്കിൽ മുൻകൂട്ടി പണമടച്ചവർക്ക് കിറ്റ് ലഭിക്കും. 1000 രൂപ വില വരുന്ന കിറ്റ് 500 രൂയ്ക്ക് നൽകും. ബാങ്കിന്റെ നീതി സുപ്പർ മാർക്കറ്റ് വഴി 5 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കും. മത്സ്യഫെഡിന്റെ ഉൽപ്പന്നം, മിൽമ ഉൽപ്പന്നങ്ങൾ, ഇടയാർ മീറ്റ് പ്രൊഡക്ഷന്റെ വിവിധ തരം മാംസം, നീതി സ്റ്റോർ വഴി ലഭിക്കും. ഇക്കോ ഷോപ്പിലൂടെ പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ ശേഖരിച്ച് നിരക്ക് കുറച്ച് വിൽക്കുന്നു ബാങ്കിന്റെ സമൃദ്ധി വാഴ കൃഷിയിലൂടെ ഏത്ത കുലകൾ വാങ്ങുകയും ലാഭം എടുക്കാതെ വിൽപന നടത്തുന്നു. 19500 ഏത്തവാഴകളാണ് ഗ്രൂപ്പ് മുഖേന കൃഷി ചെയ്തത്. ബാങ്കിന്റെ ആസ്ഥാനത്തും പുല്ലു വഴി, വളയൻ ചിറങ്ങര, നെല്ലിമോളം ശാഖകൾ വഴി 29, 30 തീയതികളിൽ പച്ചക്കറി ചന്ത നടത്തും. കൺസ്യൂമർ ഫെഡിന്റെ ഓണചന്തയും ആരംഭിച്ചു.