കാലടി: തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഓണത്തോടനുബന്ധിച്ച് സർക്കാർ സബ്സിഡിയോടെയുള്ള പല വ്യഞ്ജനക്കിറ്റ് ഇന്ന് മുതൽ വിതരണം ചെയ്യും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റേഷൻ കാർഡ് ഉടമകൾക്ക് മുൻകൂട്ടി ടോക്കൺ നൽകിയാണ് കിറ്റുകൾ നൽകുന്നത്. ഓണത്തോടനുബന്ധിച്ചുള്ള പച്ചക്കറിച്ചന്ത വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.കലാധരൻ പറഞ്ഞു.