cheruvalli-estate-

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ നിയമപ്രകാരമാണെന്നും സർക്കാർ ഭൂമിയാണിതെന്നതിനാലാണ് നഷ്ടപരിഹാരം നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കി. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ വാദത്തിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമി ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെ ഹർജിക്കാർ ചോദ്യം ചെയ്‌തിരുന്നു. സർക്കാർ ഭൂമി മറ്റൊരാളുടെ കൈവശമാണെന്നു കണ്ടെത്തിയതു കൊണ്ടാണ് നിർദ്ദേശം നൽകിയതെന്ന് സർക്കാർ വാദിച്ചു. എന്നാൽ സർക്കാർ ഭൂമിയാണെങ്കിൽ ഏറ്റെടുക്കേണ്ടതുണ്ടോയെന്നതായിരുന്നു ഹർജിക്കാരുടെ വാദം. ഏറ്റെടുക്കുന്നത് എതിർക്കുന്നില്ലെന്നും നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിനെയാണ് ചോദ്യം ചെയ്യുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് വിശദമായ വാദത്തിനായി സിംഗിൾബെഞ്ച് ഹർജി സെപ്തംബർ 11ലേക്ക് മാറ്റി. തുടർ നടപടികൾ സ്റ്റേചെയ്ത ഇടക്കാല ഉത്തരവ് അതുവരെ നീട്ടി.