കോലഞ്ചേരി: മേഖല മരംവെട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് അരിയും പല വ്യഞ്ജനങ്ങളുമടങ്ങിയ കൊവിഡ് സമാശ്വാസ ഓണ കിറ്റ് നൽകി. കോലഞ്ചേരി എ.കെ.ജി. ഭവനിൽ ചേർന്ന യോഗത്തിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ മുരളീധരൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.പി ഗോപാല കഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.ബി ദേവദർശനൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.എൻ മോഹനൻ, സി.പി.എം കോലഞ്ചേരി ലോക്കൽ സെക്രട്ടറി എൻ.വി കഷ്ണൻകുട്ടി, യൂണിയൻ മേഖല സെക്രട്ടറി എ.ആർ രാജേഷ് എന്നിവർ സംസാരിച്ചു.