മൂവാറ്റുപുഴ: സിവിൽ സർവീസ് പരീക്ഷിയിൽ ഉന്നത വിജയം നേടിയ മൂവാറ്റുപുഴ സ്വദേശി കരിമക്കാട്ട് ഷാഹുൽ ഹമീദിനെ മൂവാറ്റുപുഴ വാക്കിംഗ് ക്ലബ്ബ് അനുമോദിച്ചു. ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരിയും എം.പി യുമായ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഭാരവാഹികളും അംഗങ്ങളം വസതിയിൽ എത്തി മൊമന്റോ നൽകി.കരിമക്കാട്ട് കുടുംബാഗങ്ങളും ക്ലബ്ബ് അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രസിഡന്റ് സലിം പാലച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീർ തെക്കേടത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സുബൈർ പാലത്തിങ്കൽ, ജിയോ തോട്ടം, ബഷീർ തുണ്ടപറമ്പിൽ, കെ. എച്ച്. സിദ്ധീഖ്, സി. എസ്. സഹീർ, നിസാർ മരോട്ടിക്കൻ, ബാബുവട്ടക്കാവിൽ തുടങ്ങിയവർ പങ്കെടുത്തു.