വൈപ്പിൻ: 166-ാമത് ശ്രീനാരായണഗുരു ജയന്തിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വൈപ്പിൻ എസ്. എൻ.ഡി.പി യൂണിയന്റെയും 22 ശാഖകളുടെയും കുടുംബയൂണിറ്റുകൾ, മൈക്രോ സംഘങ്ങൾ എന്നിവയുടെയും ആഭിമുഖ്യത്തിൽ വൈപ്പിൻ കരയുടെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് കേന്ദ്രങ്ങളിൽ പീത പതാകകൾ ഉയർത്തി. കൊവിഡ് നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ ഇത്തവണ ജയന്തി ദിനത്തിലെ ഘോഷയാത്രകളും സമ്മേളനങ്ങളും കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ചതയദിനം നാളിൽ രാവിലെ വിവിധ കേന്ദ്രങ്ങളിൽ ഗുരുപൂജകൾ നടത്തും. വൈപ്പിൻ യൂണിയൻ ആസ്ഥാനമായ എടവനക്കാട് വാച്ചാക്കൽ ശ്രീനാരായണ ഭവനിൽ യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ പതാക ഉയർത്തി. സെക്രട്ടറി പി.ഡി ശ്യാംദാസ്, വൈസ് പ്രസിഡന്റ് കെ.വി സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി ഗോപാലകൃഷ്ണൻ, യൂണിയൻ കൌൺസിലർമാരായ കണ്ണദാസ് തടിക്കൽ, ടി.ബി ജോഷി തുടങ്ങിയവർ പങ്കെടുത്തു.
ഞാറക്കൽ ഈസ്റ്റ് ശാഖ ഗുരുമന്ദിരത്തിൽ പ്രസിഡന്റ് കെ.ജി സുരേഷ് പതാക ഉയർത്തി. സെക്രട്ടറി സി.കെ സോജൻ, വൈസ് പ്രസിഡന്റ് പി എൻ ഉണ്ണികൃഷ്ണൻ, ഷീൻമോൻ തുടങ്ങിയവർ പങ്കെടുത്തു.
ചെറായി നോർത്ത് ശാഖയിൽ ക്ഷേത്രാങ്കണം, ഗുരുമന്ദിരം, പഴയ ഓഫീസിന് മുൻവശം, വാരിശ്ശേരി ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പ്രസിഡന്റ് ബേബി നടേശൻ, സെക്രട്ടറി കെ.കെ രത്‌നൻ, ദേവസ്വം സെക്രട്ടറി കെ.എസ് മുരളി, ഷീല ഗോപി എന്നിവർ പതാക ഉയർത്തി.
നായരമ്പലം സൗത്ത് ശാഖയിൽ പ്രസിഡന്റ് എൻ കെ.രാജു പതാക ഉയർത്തി. സെക്രട്ടറി എസ്.ഡി സുധീഷ്, വൈസ് പ്രസിഡന്റ് പി കെ സാജു എന്നിവർ സംബന്ധിച്ചു. ചെറായി ആശാൻ സ്മാരക ശാഖയിൽ പ്രസിഡൻറ് കെ ആർ വിനീഷ് പതാക ഉയർത്തി. സെക്രട്ടറി കെ പി സന്തോഷ്, സരുൺ ദേവ് , വി എ ബാബു എന്നിവർ സന്നിഹിതരായി. ചെറായി ഗുരുദേവ തീർഥം ക്ഷേത്ര സന്നിധിയിൽ അമ്മിണി നടേശൻ പതാക ഉയർത്തി.