പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിനകത്തെയും നാലമ്പലത്തിലെയും വെള്ളക്കെട്ടിന് പരിഹാരമാകും. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുന്നേ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന ക്ഷേത്രോപദേശക സമിതി ബോർഡിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്. ബൈജു ക്ഷേത്രത്തിൽ നേരിട്ടെത്തി പരിശോധന നടത്തി. ക്ഷേത്രത്തിനകത്തെയും നാലമ്പലത്തിനകത്തെയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിലവിലുള്ള കാനയുടെ വീതിയും ആഴം കൂട്ടി ഫലപ്രദമായ രീതിയിൽ വെള്ളം ഒഴുക്കാനുള്ള സൗകര്യം ഒരുക്കും. ചുറ്റമ്പലത്തിലെ വെള്ളം ഒഴുകുന്നതിന് പ്രദേശത്തെ വാട്ടർ ലെവൽ പരിശോധിച്ച് വെള്ളം കാന നിർമ്മിച്ച് പുറത്ത് വിടുന്നതിനാവശ്യമായ നിർമ്മാണം നടത്തും. അടുത്ത മാസം 20 ന് മുമ്പ് നിർമ്മാണം തുടങ്ങി നവരാത്രിക്ക് പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ ക്ഷേത്രോപദേശക സമിതിക്ക് ഉറപ്പു നൽകി. ക്ഷേത്രോപദേശ സമിതി പ്രസിഡന്റ് ക്കെ.എസ്. ശശികുമാർ, വൈസ് പ്രസിഡന്റ് സജി നമ്പിയത്ത്, സെക്രട്ടറി പ്രേംകുമാർ രാമപുരം, കമ്മിറ്റി അംഗങ്ങളായ സരുൺ സാൻ, സ്വാമിനാഥൻ, അസിസ്റ്റൻറ് എൻജിനീയർ വി.കെ. ഷാജി എന്നിവർ പങ്കെടുത്തു.