-salim-v
എടത്തല ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കോളനിപ്പടി ഗാന്ധിനഗർ 55ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കോളനിപ്പടി ഗാന്ധിനഗർ 55 -ാംനമ്പർ അങ്കണവാടി കെട്ടിടം ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ താക്കോൽദാനം നിർവഹിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ആബിദ ഷെരീഫ്, എം.പി. കുഞ്ഞുമുഹമ്മദ്, ജിനില റഷീദ് എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്തംഗങ്ങളായ എം.പി. അബ്ദു, ജോൺസൻ ജേക്കബ്ബ്, വി.എം. അഷറഫ്, അങ്കണവാടി ടീച്ചർ കെ.സി. ലേഖ എന്നിവർ സംസാരിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ച് റവന്യൂ പുറമ്പോക്ക് ഭൂമിയിൽ കെട്ടിടം നിർമ്മിച്ചത്.