കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് യുവജനപക്ഷം ആവശ്യപ്പെട്ടു. കൊവിഡിന്റെ മറവിൽ തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസനും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷോൺ ജോർജും കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ ടെൻഡറിൽ പങ്കെടുക്കാൻ അദാനിയുടെ ബന്ധുക്കളുടെ കൺസൾട്ടൻസിയെ ഏൽപ്പിച്ചതിലും ദുരൂഹതയുണ്ട്. ഇതു സംബന്ധിച്ച് സി. ബി.ഐ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.