കരുമാല്ലൂർ : റോഡരികിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോ കത്തിനശിച്ചനിലയിൽ കണ്ടെത്തി. ആലുവ - പറവൂർ റോഡിൽ കരുമാല്ലൂർ ഷാപ്പുപടിക്ക് സമീപമാണ് കത്തിനശിച്ചത്. മാഞ്ഞാലി തെക്കേത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന മംഗലത്ത് വീട്ടിൽ ഷംസുദ്ദീനാണ് പെട്ടിഓട്ടോയിൽ പഴവർഗങ്ങൾ വില്പന നടത്തിയിരുന്നത്. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന പെട്ടിഓട്ടോ മൂന്ന് മാസത്തോളമായി കച്ചവടം മോശമായതിനാൽ ഇവിടെത്തന്നെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഞായറാഴ്ച്ച രാത്രിയാണ് വാഹനം അഗ്നിക്കിരയായത്. പറവൂരിൽ നിന്ന് അഗ്നിശമസേന എത്തിയാണ് തീ അണച്ചത്. കാലിപ്പെട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ആലങ്ങാട് പൊലീസ് കേസെടുത്തു.