blasters

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബാൾ ക്ളബിന്റെ മാതൃ കമ്പനിയായ ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് റാഡ്‌നിച്കി ബ്ലാസ്റ്റേഴ്‌സ് എന്ന പേരിൽ വോളിബാൾ രംഗത്തേക്കും. സെർബിയൻ ഫസ്റ്റ് ഡിവിഷൻ ടൂർണമെന്റുകളിൽ ടീം പങ്കെടുക്കും. പ്രശസ്ത സെർബിയൻ ക്ലബ്ബായ റാഡ്‌നിച്കി ബെൽഗ്രേഡുമായി ചേർന്നുള്ള സംരംഭം കേരളത്തിലെ താരങ്ങൾക്ക് കൂടുതൽ അവസരമൊരുക്കും. സാങ്കേതിക വൈദഗ്ദ്ധ്യം, പരിശീലന സൗകര്യങ്ങൾ, പിന്തുണ എന്നിവ നൽകുന്നതിനു പുറമേ വളർന്നുവരുന്ന പ്രതിഭകളെ അന്താരാഷ്ട്ര രംഗത്തേക്ക് കൊണ്ടുവരാനും സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.