തൃപ്പൂണിത്തുറ: ഓണഘോഷത്തിനായി നീക്കിവച്ച തുക ഉപയോഗിച്ച് നാട്ടുകാർക്ക് സൗജന്യ ഓണക്കിറ്റ് നൽകി മാതൃകയാകുകയാണ് ഉദയംപേരൂർ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ശ്രീഷണ്മുഖ കാവടി സംഘം ഭാരവാഹികൾ. ഉദയംപേരുർ കണ്ണേമ്പിള്ളി ഭാഗത്തെ നൂറോളം കുടുംബങ്ങൾക്കായി ഓണക്കിറ്റ് നൽകിയത്. സ്റ്റാർ ആർട്സ് ക്ലബ് അങ്കണത്തിൽ സാമുഹ്യ അകലം പാലിച്ചു നടന്ന ചടങ്ങിൽ സംയുക്ത കമ്മിറ്റി പ്രസിഡന്റ് നിമിൽരാജ്, മത്സ്യത്തൊഴിലാളിയായ കെ.കെ മോഹനന് ഓണക്കിറ്റ് നൽകി വിതരണോൽഘാടനം നിർവഹിച്ചു.ക്ലബ് സെക്രട്ടറി സുഹാസ് കെ.എസ്,ഖജാൻജി സബീഷ്.പി. എൽ, കാവടി സംഘം സെക്രട്ടറി വിഥുൻ. പി. എൽ, വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ.കെ.ആർ, ജോ: സെക്രട്ടറി പ്രദീപ് പി.ഡി, ട്രഷറർ കെ.സി. വേലപ്പൻ, കാവടി സംഘം ക്ലബ് അംഗങ്ങൾ ആയ പ്രഭുല ചന്ദ്രൻ, അനൂപ് TG, സബീഷ് ടി വി, കെ.എൻ പ്രത്യുഷ്, അഭിലാഷ് കെ.ടി,നിതിൽ ടി.എൻ തുടങ്ങിയവരും പങ്കെടുത്തു.