ആലുവ: എടത്തല പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഞ്ചായത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പത്തു പേരാണ് നിലവിലുണ്ടായിരുന്നത്. എടത്തല അൽ അമീൻ നഗറിലാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.