ഫോർട്ടുകൊച്ചി: ആചാരങ്ങൾ തെറ്റിക്കാതെ കൊച്ചിയിലെ ജൈനസമൂഹം ക്ഷമാപൺ ചടങ്ങ് നടത്തി. മുൻവർഷങ്ങളിൽ ക്ഷേത്രങ്ങളിൽ നടത്തിയിരുന്ന ചടങ്ങ് ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ അവരവരുടെ വീടുകളിലേക്ക് മാറ്റി. കൊച്ചിയിലെ ജൈനോത്സവമായ പരിയൂഷൻ പർവ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള സാമൂഹിക ചടങ്ങാണിത്. 3 മുതൽ 8 ദിവസം വരെ നീണ്ട ഉപവാസം നടത്തിയവരെ ആദരിക്കും. സമാപനദിവസം നടക്കുന്ന ഘോഷയാത്ര ഇത്തവണ ഇല്ല.