കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലായ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറായുടെ ആഭിമുഖ്യത്തിൽ 'ബിരുദപഠനത്തിനു ശേഷം ഉപരിപഠനവും ജോലി സാദ്ധ്യതകളും' എന്ന വിഷയത്തിൽ 27 ന് 2.30 ന് സൗജന്യ കരിയർ വെബിനാർ ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫാം വഴി സംഘടിപ്പിക്കുന്നു. കരിയർ വിദഗ്ദ്ധൻ എം.വി. പോളച്ചൻ ക്ലാസ് നയിക്കും. ബിരുദം കഴിഞ്ഞവർക്കും നിലവിൽ പഠിച്ചുകാണ്ടിരിക്കുന്നവർക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഫോൺ: 8078857553.