കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2020 - 21 അദ്ധ്യയന വർഷത്തിലെ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പുതുക്കിയ ടൈംടേബിളും മറ്റ് നടപടിക്രമങ്ങളും സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് 24 ന് പ്രസിദ്ധീകരിക്കും. വിവിധ വിഭാഗങ്ങളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള അഭിമുഖം അടുത്തമാസം ഏഴുമുതൽ ഒമ്പതുവരെ നടത്തും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് (www.ssus.ac.in) സന്ദർശിക്കുകയോ സർവകലാശാല ഇൻഫർമേഷൻ കൗണ്ടർ നമ്പറിൽ (0484 - 2699731) ബന്ധപ്പെടുകയോ ചെയ്യുക.