കുറുപ്പംപടി: കേരളത്തിലെ ക്ഷേത്രവാദ്യകലാരംഗത്തുള്ള കലാകാരന്മാരുടെയും ഇവരുടെ കുടുംബത്തിന്റെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ക്ഷേത്രവാദ്യകലാ അക്കാഡമിയുടെ നേതൃത്വത്തിൽ കലാകാരന്മാരുടെ കുടുംബത്തിന് ഓണകിറ്റുകൾ വിതരണം ചെയ്തു. കീഴില്ലത്ത് നടന്ന ചടങ്ങിൽ വച്ച് ഓണകിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ നിർവഹിച്ചു. കീഴില്ലം ഗോപാലകൃഷ്ണ മാരാർ അദ്ധ്യക്ഷനായി. ഭാരവാഹികളായ നൂലേലി സുരേഷ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, പുല്ലുവഴി റെനി, സതീഷ് എസ്. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.