അങ്കമാലി: നഗരസഭാ പ്രദേശത്ത് രണ്ടു പേർക്കും മൂക്കന്നൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ഒരാൾക്കും കറുകുറ്റി പഞ്ചായത്തിൽ ഏഴു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ ഇരുപത്താറാം വാർഡിൽ ഒരു കുട്ടിയ്ക്കും ഇരുപത്തേഴിൽ എഫ്.സി.ഐ ജീവനക്കാരനുമാണു കൊവിഡ് രോഗബാധയുള്ളത്. കറുകുറ്റി പഞ്ചായത്ത് രണ്ടാം വാർഡിൽ 3 പേർക്കും പതിനാറാം വാർഡിൽ നാലുപേർക്കുമാണു കൊവിഡ് പോസിറ്റീവായത്. കറുകുറ്റി പഞ്ചായത്തിൽ മൊത്തം 19 പേർക്കാണു കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ രോഗമുക്തരായി. മൂക്കന്നൂർ പഞ്ചായത്തിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ ഭർത്താവിനാണു കൊവിഡ് ഫലം പോസിറ്റീവായി. തുറവൂർ,മഞ്ഞപ്ര പഞ്ചായത്തുകളിൽ ഇന്നലത്തെ പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവായി.