ഏലൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ഏലൂർ പഞ്ചായത്തിൽ സമരം നടത്തി. ബി ജെ പി ജില്ലാ വൈസ് പ്രസിഡൻറ് ഗിരിജ ലെനീന്ദ്രൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. ഷാജി, മോർച്ച മണ്ഡലം പ്രസിഡന്റ് ലെനീന്ദ്രൻ, എബിൻരാജ് തുടങ്ങിയവർ നേതൃത്വം നൽകി.