മൂന്ന് പേർ ഒളിവിൽ
കൊച്ചി:എറണാകുളം ഏലൂരിൽ പ്രായപൂർത്തിയാകാത്ത പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഹീദ് (24), ഫർഹാദ് ഖാൻ (29), ഹനീഫ് (28) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ മഞ്ഞുമ്മലിലെ വസതിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾ കഴിഞ്ഞ മാർച്ച് മുതൽ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ചും പീഡിപ്പിച്ചു. കേസിൽ പ്രതികളായ മൂന്ന് പേർ ഒളിവിലാണ്. എറണാകുളം അസി.കമ്മിഷണർ കെ.ലാൽജി, എസ്.ഐ സുധർശൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.