കൊച്ചി: പ്രാദേശിക ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു. രാത്രി ഏഴ് മണിക്ക് അടയ്ക്കണമെന്നത് കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കും. ഉച്ചയോടെ വ്യാപാരം അവസാനിക്കുന്നതിനാൽ മൊത്ത വ്യാപാരികൾക്ക് പ്രശ്നമില്ല. എന്നാൽ ചില്ലറ കച്ചവടം അല്പമെങ്കിലും നടക്കുന്നത് വൈകുന്നേരങ്ങളിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാത്രി ഒമ്പത് മണിവരെയെങ്കിലും കടകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ചില്ലറ കച്ചവടക്കാർ കളക്ടറോട് അഭ്യർത്ഥിച്ചു.