mookkannur
പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂക്കന്നൂർ ചാലിൽച്ചിറയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ നിർവഹിക്കുന്നു

അങ്കമാലി: സുഭിഷകേരളം സംയോജിത ഭഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ 63 ഗ്രാമപഞ്ചായത്തുകളിൽ മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നു. ഉൾനാടൻ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. കട്ട്‌ല, റോഗ്, മുഗാൽ എന്നീ ഇനങ്ങളിലുള്ള 8.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ 163 ഹെക്ടർ സ്ഥലത്ത് നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകമാനം 1388 ഹെക്ടർ വിസ്തൃതി വരുന്ന 8748 കുളങ്ങളിൽ മത്സ്യം വളർത്തിനും സംസ്ഥാന വിഷറീസ് വകുപ്പ് ലഷ്യമിടുന്നു. പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം മൂക്കന്നൂർ ചാലിൽച്ചിറയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ നിർവഹിച്ചു. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മാജോ ജോസ് അദ്ധ്യക്ഷത വഹിച്ചു. മൂക്കന്നൂർ പഞ്ചായത്തിൽ 22 ചിറകളിലായി 64000 മത്സ്യകുഞ്ഞുങ്ങളെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിക്ഷേപിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗ്ഗീസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. ബിബീഷ്, വാർഡ് മെമ്പർ എ.സി.പൗലോസ്, പ്രോജക്ട് കോഓർഡിനേറ്റർ ജോത്സന ജീവൻ, മത്സ്യക്ലബ്ബ് പ്രസിഡന്റ് കെ.എസ് പോളച്ചൻ, അക്വാ പ്രമോട്ടർ ബിജു എം.ലൂയിസ്, ടി.സി അഗസ്റ്റിൻ, സാജു മറ്റേക്കാട്ട് എന്നിവർ സംസാരിച്ചു.