ഏലൂർ: മഞ്ഞുമ്മലിൽ പതിനാലു വയസുള്ള ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ മഹിള മോർച്ച പ്രതിഷേധ സമരം നടത്തി.മഞ്ഞുമ്മൽ ബാങ്ക് കവലയിൽ നടന്ന പ്രതിഷേധ സമരം ബി.ജെ.പി കളമശേരി മണ്ഡലം പ്രസിഡനന്റ് ബാബു മുത്തേടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജ ലെ നിന്ദ്രൻ ' മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പുളിയാന , മണ്ഡലം പ്രസിഡന്റ് ബേബി സരോജം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.ഷാജി ,സെക്രട്ടറി പി ടി ഷാജി എന്നിവർ സംസാരിച്ചു.