മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ പൈനാപ്പിൾ കൃഷിക്കാരന്റെ ആത്മഹത്യ ദുരിതമനുഭവിക്കുന്ന കൃഷിക്കാരുടെ പ്രതീകമാണെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കണ്ണുതുറക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.പൈനാപ്പിളിന് ന്യായവില ഉറപ്പു വരുത്താനോ, കൃഷിക്കാരുടെ കടങ്ങൾ എഴുതിത്തള്ളാനോ സർക്കാരുകൾക്ക് സാധിച്ചില്ല. ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ കൊപാക്കേജിൽപ്പെടുത്തി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടും, ഒന്നുകപോലും പ്രാവർത്തികമായിട്ടില്ല. ദീർഘകാല അടിസ്ഥാനത്തിലുള്ള പാക്കജുകൾക്കൊപ്പം ,അടിയന്തിര പ്രാധാന്യത്തോടെ കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നൽകിയതായും എം.പി അറിയിച്ചു. അടിയന്തിരമായ സർക്കാർ നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തിൽ ഇനിയും ആത്മഹത്യകൾ ആവർത്തിക്കപ്പെടുമെന്നും ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തിൽ ആർക്കെങ്കിലും സർക്കാർ ജോലിയും അടിയന്തിര ധനസഹായവും അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.