കൊച്ചി : വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലും, ചേരാനെല്ലൂർ പഞ്ചായത്തിലും ബി. ഡി .ജെ. എസ് പ്രതിനിധികൾ ഉണ്ടാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ പറഞ്ഞു. ബി. ഡി. ജെ. എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിവിഷൻ , വാർഡ് കമ്മിറ്റി ഭാരവാഹികൾക്കുള്ള നേതൃത്വ പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ വാർഡ് ഭാരവാഹികളെ ആദരിച്ചു. ജില്ല അദ്ധ്യക്ഷൻ എ.ബി ജയപ്രകാശ്,​ബി.ജെ.പി മണ്ഡലം പ്രസിഡന്റ് മനോജ്,​

ജില്ല സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്,​ മണ്ഡലം സെക്രട്ടറി ഐ .ശശിധരൻ എന്നിവർ സംസാരിച്ചു.