മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ വിവിധ വില്ലേജുകളിലായി 37 പേർക്ക് പട്ടയവും 12 പേർക്ക് കൈവശ രേഖയും വിതരണം ചെയ്തു. പട്ടയ മേളയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. മൂവാറ്റുപുഴ താലൂക്കിലെ പട്ടയ വിതരണം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. തഹസീൽദാർ സതീശൻ കെ എസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, മൂവാറ്റുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, പിറവം മുൻസിപ്പൽ ചെയർമാർ സാബു .കെ. ജേക്കബ്ബ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് ലിസ്സി ജോളി , പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, വിവിധ കക്ഷി നേതാക്കളായ ഷാജു .കെ. ജേക്കബ്ബ്, ടി.എം. ഹാരിസ്, സലീം ഹാജി, വിൽസൺ കെ ജോൺ ,പി.എ.ബഷീർ , തങ്കകുട്ടൻ എന്നിവർ പങ്കെടുത്തു.