മണ്ണൂർ: മൈക്രോ കണ്ടെയ്ൻമെന്റ് സോണായിരുന്ന മണ്ണൂരിലെ കോളനികളിലും പരിസര പ്രദേശങ്ങളിലും വെസ്റ്റ് കടുങ്ങല്ലൂർ സ്നേഹ തീരത്തെ വികാരിമാരുടെ കൂട്ടായ്മയായ കമിലാസുമായി സഹകരിച്ച് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തി. പഞ്ചായത്തംഗം ധന്യ ജയശേഖർ നേതൃത്വം നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തകരായ രാജേഷ് പീടികക്കുടി,അജിത്ത് ബാബു, ബേബി,വിനോബി സ്കറിയ എന്നിവർ പങ്കെടുത്തു . ഇരുനൂറോളം കുടുംബങ്ങൾക്ക് കിറ്റുകൾ എത്തിച്ചു നൽകി.