sndp-nadhyattukunnam-
നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖയിൽ സൗജന്യ ഓണക്കിറ്റ് വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിക്കുന്നു

പറവൂർ: പറവൂർ എസ്.എൻ.ഡി.പി യൂണിയൻ 72 ശാഖകളിൽപ്പെട്ട 22,000 ലധികം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം തുടങ്ങി. മൂന്നു ദിവസങ്ങളിലായി ഓരോ ശാഖാ കേന്ദ്രങ്ങളിലും യൂണിയൻ, ശാഖ, കുടുംബ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. 300 രൂപയോളം വില വരുന്ന ഉൽപന്നങ്ങളാണ് കിറ്റിലുള്ളത്. ഇതിനായി 65 ലക്ഷം രൂപയാണ് യൂണിയൻ വക കൊള്ളിച്ചിരിക്കുന്നത്. നന്ത്യാട്ടുകുന്നം ശാഖയിൽ നടന്ന വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഓമന ശിവൻ, സെക്രട്ടറി കെ.ബി. വിമൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കെടാമംഗലം ശാഖയിൽ നടന്ന വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സനോജ്, സെക്രട്ടറി മോഹനൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം രാഗം സുരേഷ്, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.